SignIn
Kerala Kaumudi Online
Saturday, 15 August 2020 10.34 PM IST

എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷയ്ക്ക് രജിസ്‌ട്രേഷൻ പുനരാരംഭിച്ചു

neet-exam

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷയുടെ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 22ന് മുൻപ് പൂർത്തിയാക്കും. റിവിഷൻ (2015), റിവിഷൻ (2010) സ്‌കീമുകളിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും (എല്ലാ സെമസ്റ്ററുകളും 1 മുതൽ 6 വരെ) ഈ കാലയളവിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പരീക്ഷാ കേന്ദ്രം ഉറപ്പാക്കണം.
കൊവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ വാസസ്ഥലത്തിന് സമീപത്തെ പോളിടെക്‌നിക് കോളേജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റം. ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികളോടൊപ്പം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയം നീട്ടിയിട്ടുണ്ട്. കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്ന അവസരത്തിലോ അടുത്ത പരീക്ഷയുടെ രജിസ്‌ട്രേഷൻ സമയത്തോ (ഏതാണോ ആദ്യം എന്ന രീതിയിൽ) ഫീസ് അടയ്ക്കണം. രജിസ്‌ട്രേഷൻ ഫോം സ്ഥാപനത്തിൽ സമർപ്പിക്കേണ്ട. സപ്ലിമെന്ററി വിദ്യാർത്ഥികൾക്കും നിലവിൽ റോളിലുള്ള എല്ലാ റെഗുലർ വിദ്യാർത്ഥികൾക്കും രജിസ്‌ട്രേഷൻ അനുവദിക്കും. ഹാജർ നിബന്ധനകളിൽ ഇളവു വരുത്തിയിട്ടുണ്ട്.
റിവിഷൻ (2015) സ്‌കീമിൽ ഉൾപ്പെട്ട ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), ഒന്നു മുതൽ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകൾ ജൂണിൽ ഒന്നാം ഘട്ടമായി നടത്തും. റിവിഷൻ (2010) സ്‌കീമിലെ പരീക്ഷകളും റിവിഷൻ (2015) ലെ 2, 4 സെമസ്റ്റർ പരീക്ഷകളും അടുത്ത ഘട്ടത്തിൽ നടത്തും. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ള അപേക്ഷകർ 0471-2775443, 2775444 എന്നിവയിൽ വിളിക്കണം. april.2020exam@gmail.com എന്ന ഇ-മെയിൽ മുഖേനയും സഹായം തേടാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EXAMS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.