SignIn
Kerala Kaumudi Online
Friday, 11 September 2026 4.12 PM IST

എറണാകുളത്ത് എൻ.ഐ.എ റെയ്‌ഡ്; മൂന്ന് അൽ ഖ്വയ്‌ദ ഭീകരർ പിടിയിൽ

terrorist

കൊച്ചി: പെരുമ്പാവൂരിൽ എൻ.ഐ.എ നടത്തിയ റെയ്‌ഡിൽ മൂന്ന് അൽ ഖ്വയ്‌ദ ഭീകരർ പിടിയിൽ.ഇന്ന് പുലർച്ചെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്. ഇവർ ഇതര സംസ്ഥാനക്കാരാണെന്നാണ് സൂചന.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരിൽ നിന്ന് ആയുധങ്ങളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. നിർമാണ തൊഴിലാളികളാണെന്ന വ്യാജേനയാണ് ഭീകരർ കൊച്ചിയിലെത്തിയത്. ഏറെക്കാലമായി മൂന്ന് പേരും പെരുമ്പാവൂരിലെ മുടിക്കലിൽ ജോലി ചെയ്യുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്‌‌ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും പരിശോധന നടന്നത്. കേരളത്തില്‍ ഐ.എസ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.ബംഗാളിലെ മൂർഷിദാബാദിൽ നിന്ന് ആറ് ഭീകരരെ എൻ.ഐ.എ പിടികൂടിയിട്ടുണ്ട്. മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരില്‍ രണ്ടിടത്ത് തിരച്ചിൽ നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TERRORIST, NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY