തിരുവനന്തപുരം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കൗൺസിലറും വനം വകുപ്പിൽ സീനിയർ സൂപ്രണ്ടുമായ കരകുളം കാച്ചാണി എൻ.വി.നിവാസിൽ സി.വിനോദ് കുമാർ (49) നിര്യാതനായി. കൊവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലുദിവസമായി ചികിത്സയിലായിരുന്നു എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭാര്യ നിമ്മി (ഫോറസ്റ്റ് എംപ്ലോയീസ് സഹകരണ സംഘം), മക്കൾ നന്ദിനി (വിദ്യാർത്ഥിനി, എം.എസ്.സി ജിയോഗ്രഫി, മധുര കാമരാജ് യൂണിവേഴ്‌സിറ്റി), വന്ദന (വിദ്യാർത്ഥിനി, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ്,സെന്റ് മേരീസ് പട്ടം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |