SignIn
Kerala Kaumudi Online
Wednesday, 13 May 2026 8.55 PM IST

'നിങ്ങളെന്നെ ബി ജെ പിയാക്കി'; പാർട്ടിയിൽ അംഗത്വമെടുത്തത് വിശദീകരിച്ച് ജേക്കബ് തോമസ്

Increase Font Size Decrease Font Size Print Page

jacob-thomas

താൻ എന്തുകൊണ്ട് ബി ജെ പിയിൽ അംഗത്വമെടുത്തുവെന്ന് വിശദീകരിച്ച് മുൻ ഡി ജി പി ജേക്കബ് തോമസ്. സിവിൽ സർവീസ് തിരഞ്ഞെടുക്കുമ്പോൾ രാജ്യത്തേയും ജനങ്ങളേയും സേവിക്കാമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ രാഷ്ട്രബോധമില്ലാത്ത ചിലരുടെ താത്പര്യത്തിനും ഇഷ്‌ടങ്ങൾക്കും എതിർ നിന്നപ്പോൾ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നും ജേക്കബ് തോമസ് ഫേസ്‌ബുക്കിൽ പറയുന്നു.

'എന്റെ ജനങ്ങൾക്കായി, എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദനേയും, ശ്രീ നാരായണഗുരുവുമൊക്കെയാണ് ശരിയെന്ന് ബോദ്ധ്യമായപ്പോൾ, എന്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ, എന്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുളള പ്ലാറ്റ്‌ഫോം ബി ജെ പി ആയത്' എന്ന് ജേക്കബ് തോമസ് ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാൻ എന്തു കൊണ്ട് ബി ജെ പി ആയി ??

സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടിൽ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താത്പര്യത്തിന്/ ഇഷ്‌ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസികമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കളള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു - എന്റെ ജനങ്ങൾക്കായി 'എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എന്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എന്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുളള പ്ലാറ്റ്ഫോം ബി ജെ പി ആയത്.

ഞാൻ എന്തു കൊണ്ട് BJP ആയി ??

സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public)...

Posted by Dr.Jacob Thomas on Monday, February 8, 2021

TAGS: BJP, JACOB THOMS, JACOB THOMAS FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA