SignIn
Kerala Kaumudi Online
Monday, 09 November 2026 11.20 AM IST

എയ്ഡഡ് കോളേജുകൾക്ക് ഡീംഡ് പദവി? കൂടുതൽ ഇളവുകളുമായി സർക്കാർ, ബില്ല് ഡിസംബറിൽ

kerala
കേരളം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ സ്വാശ്രയ കോളേജുകൾക്കും സ്വയംഭരണ എയ്ഡഡ് കോളേജുകൾക്കും സ്വതന്ത്രമായി കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകിയ വിവാദത്തിന് പിന്നാലെ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇളവ് കൊണ്ടുവരാൻ സർക്കാരിന്റെ തീരുമാനം. എയ്ഡഡ് കോളേജുകൾക്ക് ഡീംഡ് പദവി നൽകുന്ന തീരുമാനവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടി മികച്ച നിലവാരം പുലർത്തുന്ന എയ്ഡഡ് കോളേജുകൾക്ക് കൽപിത സർവ്വകലാശാല പദവി നൽകുന്നതിനാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്ത് സ്വതകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപകരുടെ മാനദണ്ഡങ്ങളിലും സർക്കാർ ഇളവ് ഉൾപ്പെടുത്തുന്നു. സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നത് സുഗമമാക്കുന്ന ഭേദഗതികൾ ഉൾപ്പെടുത്തിയ ബില്ല് ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ഭൂമി, കോർപസ് ഫണ്ട്, ഭരണപരമായ നിയന്ത്രണങ്ങൾ എന്നിവയിലാണ് ഇളവുകൾ പ്രഖ്യാപിക്കാൻ പോകുന്നത്.

അതേസമയം, സംസ്ഥാനത്തെ സ്വയംഭരണ സ്വാശ്രയ കോളേജുകൾക്കും സ്വയംഭരണ എയ്ഡഡ് കോളേജുകൾക്കും സ്വതന്ത്രമായി അൺഎയ്ഡഡ്/സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകിയത് വിവാദത്തിലായിരിക്കുകയാണ്. ഇതിനു സർക്കാർ അനുമതി (എൻ.ഒ.സി) ആവശ്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.

സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾക്കും സീറ്റ് വർദ്ധനവിനും മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. കോഴ്സുകൾ ആരംഭിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ മതി. നിലവിലുള്ള സ്വാശ്രയ കോഴ്സുകളിൽ സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനും അനുമതി ആവശ്യമില്ല.

സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികൾ കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സർക്കുലർ പുറത്തിറങ്ങിയത്. സ്വയംഭരണമുള്ള 23 സ്വാശ്രയ കോളേജുകൾ സംസ്ഥാനത്തുണ്ട്. മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം, അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി തുടങ്ങിയവ ഈ ഗണത്തിൽ വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIDED COLLEGES KERALA, DEEMED UNIVERSITY STATUS, KERALA GOVERNMENT BILL, HIGHER EDUCATION KERALA, AIDED COLLEGE REFORMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA