SignIn
Kerala Kaumudi Online
Friday, 23 April 2021 4.21 AM IST

1.18 കോടിയുടെ സ്വർണം പിടികൂടി

sm

കൊണ്ടോട്ടി: ഗൾഫിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 1.18 കോടിയുടെ സ്വർണം കരിപ്പൂർ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അനിൽ കുടുലുവിൽ നിന്ന് 1509 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. മിശ്രിതരൂപത്തിൽ ഹാന്റ്ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 73.50 ലക്ഷം രൂപ വില ലഭിക്കും. ഷാർജയിൽ നിന്ന് എയർഅറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ ആലപ്പുഴ ചേർത്തല ജോൺസൺ വർഗീസിൽ നിന്ന് 45 ലക്ഷത്തിന്റെ സ്വർണമാണ് കണ്ടെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ.കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.സുധീർ,​ ഐസക് വർഗീസ്, ഉമാദേവി, റഹീസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GENERAL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.