SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

റിസോർട്ടി​ൽ തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ

aa

മുളന്തുരുത്തി: കാഞ്ഞിരമറ്റം ഞണ്ടുകാട് തുരുത്തിൽ റിസോർട്ട് നിർമ്മാണത്തിനായി എത്തിയ തൊഴിലാളികൾ തമ്മി​ൽ മദ്യപി​ച്ച് ഏറ്റുമുട്ടി​യതി​നെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. സുഹൃത്തുക്കളായ മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് മുളന്തുരുത്തി​ പൊലീസ് അറസ്റ്റുചെയ്തു​. വർക്കല സ്വദേശി​ മുജീബാണ് (47) മരി​ച്ചത്. നെടുമങ്ങാട് സ്വദേശി ബിനുരാജ്, വർക്കല സ്വദേശികളായ രഞ്ജിത്ത്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ബിനുരാജിനും രഞ്ജിത്തിനുമെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഞണ്ടുകാട് തുരുത്ത് പാടശേഖരത്തിലെ ഷെഡ്ഡിൽ വ്യാഴാഴ്ച രാത്രി​ മദ്യപിക്കുന്നതിനിടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് വാക്കത്തികൊണ്ട് മുജീബിന്റെ തലയ്ക്ക് അടിക്കുകയായി​രുന്നു. ബോധരഹി​തനായ മുജീബിനെ അവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. രാവി​ലെ സമീപവാസികളാണ് മൃതദേഹംകണ്ട് പൊലീസിനെ അറിയിച്ചത്. മുജീബ് പ്രകോപിപ്പിച്ചതിനെ തുടർന്നാണ് സംഭവമെന്നാണ് പ്രതി​കളുടെ മൊഴി. ചോദ്യംചെയ്യൽ തുടരുകയാണ്.

അഞ്ചുദി​വസം മുമ്പാണ് സംഘം വെൽഡിംഗ് ജോലി​കൾക്കായി​ ഞണ്ടുകാട് എത്തി​യത്. കരാറുകാരനായ വർക്കലയി​ലെ മനാഫി​ന്റെ തൊഴി​ലാളി​കളാണ് ഇവർ. മനാഫി​ന്റെ അയൽവാസി​യാണ് കൊല്ലപ്പെട്ട മുജീബ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY