SignIn
Kerala Kaumudi Online
Monday, 12 April 2021 2.13 AM IST

'വിശുദ്ധ ലോകങ്ങളിൽ പ്രണയം പെയ്യുമ്പോൾ' കവിതാ സമാഹാരം പ്രകാശനം

book
കെ.ആർ. ശ്രീലയുടെ വിശുദ്ധ ലോകങ്ങളിൽ പ്രണയം പെയ്യുമ്പോൾ എന്ന കവിതാ സമാഹാരം കവിയും ലോക്കോ പൈലറ്റുമായ ജി. സുരേഷ് കുമാറിന് നൽകി കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രകാശനം ചെയ്യുന്നു

കൊല്ലം: കെ.ആർ. ശ്രീലയുടെ വിശുദ്ധ ലോകങ്ങളിൽ പ്രണയം പെയ്യുമ്പോൾ എന്ന കവിതാ സമാഹാരം കവിയും ലോക്കോ പൈലറ്റുമായ ജി. സുരേഷ് കുമാറിന് നൽകി കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആലപ്പുഴ വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിലെ അദ്ധ്യാപകൻ സെബാസ്റ്റ്യൻ കാർഡോസ് അദ്ധ്യക്ഷത വഹിച്ചു. പുസ്തക നിരൂപകൻ കുരുവിള ജോൺ പുസ്തക പരിചയം നടത്തി. പൂയപ്പള്ളി ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപിക സുജാത അനിൽ, മയ്യനാട് വെള്ളമണൽ ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപകനും നാടക രചയിതാവുമായ ദിലീപ് കുമാർ, കാർത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ്.എസിലെ അദ്ധ്യാപകൻ കെ.എം. നിഹാദ്, മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസിലെ അദ്ധ്യാപിക എൻ.വി. ജയ എന്നിവർ സംസാരിച്ചു. മൈനാഗപ്പള്ളി കടപ്പാ ഗവ. എൽ.വി.എച്ച്.എസിലെ അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ജി. തരകൻ സ്വാഗതവും കെ.ആർ. ശ്രീല നന്ദിയും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, POEM KR SREELA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.