SignIn
Kerala Kaumudi Online
Monday, 21 September 2026 12.18 AM IST

ഇത്തവണ പതിവ് പോരാട്ടമായിരിക്കില്ല; കേരള വിരുദ്ധതയ്‌ക്ക് ജനം വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുളള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്‌ക്കായി നിലകൊളളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുളള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എൽ ഡി എഫ് വരുമെന്ന് കേരളത്തിലെ ജനങ്ങൾ ഒരേ ശബ്‌ദത്തിലാണ് പറയുന്നത്. തങ്ങളുടെ അഭൂതപൂർവമായ വികസനത്തിന് തടയിടാൻ ബി ജെ പി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടു. കോൺഗ്രസുമായി സഹകരിച്ചാണ് അവർ പ്രവർത്തിക്കുന്നത്. അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, ASSEMBLY ELECTION, PINARAYI TWEET, CONGRESS, BJP, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA