ബംഗളൂരു: കന്നട ചലച്ചിത്ര നിർമ്മാതാവ് രാമു (52) കൊവിഡ് ബാധിച്ച് മരിച്ചു. പനി, ശ്വാസതടസം എന്നിവയെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയോടെ ആരോഗ്യനില മോശമായി.
മൂന്ന് പതിറ്റാണ്ടുകളായി കന്നട സിനിമയിലെ സജീവസാന്നിദ്ധ്യമാണ് രാമു. എ.കെ. 47, ലോക്ക് അപ്പ് ഡെത്ത്, കലാസിപല്യ തുടങ്ങി 37ഓളം ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ്. കന്നഡ സിനിമയിലാദ്യമായി ഒരുകോടി രൂപ മുതൽ മുടക്കി സിനിമ നിർമ്മിച്ചതിനാൽ 'കോടി രാമു" എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. രാമുവിന്റെ മരണത്തിൽ പുനീത് രാജ്കുമാറടക്കം നിരവധി സിനിമാപ്രവർത്തകർ അനുശോചിച്ചു.
നടി മാലശ്രീയാണ് ഭാര്യ. അനന്യ, ആര്യൻ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |