SignIn
Kerala Kaumudi Online
Monday, 19 October 2026 5.06 AM IST

5 ദിവസം മഴ ശക്തമാകും, 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കും. തെക്കൻ ജില്ലയെക്കാൾ വടക്കാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്‌. തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ ഇടിയോടു കൂടിയ ശക്തി കുറഞ്ഞ മഴയ്ക്കാണ് സാദ്ധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ടു ദിവസങ്ങളിൽ മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ 15ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം മഴയ്ക്കൊപ്പം വൈകുന്നേരങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇന്നു മുതൽ 16 വരെ കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA