SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.12 PM IST

റോഹിംഗ്യൻ അഭയാർത്ഥി കാമ്പിൽ തീപിടിത്തം: 50​ കുടിലുകൾ കത്തിനശിച്ചു

fire

ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ 50ലധികം കുടിലുകൾ പൂർണമായും കത്തിനശിച്ചു. കാളിന്ദി മെട്രോ സ്‌റ്റേഷന് സമീപത്തുള്ള അഭയാർത്ഥി ക്യാമ്പിൽ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.

270ലധികം അഭയാർത്ഥികളാണ് ഈ കുടിലുകളിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചത്പ്രകാരം എത്തിയ അഗ്നിശമനസേന ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FIRE ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360