SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.17 AM IST

അയ്യങ്കാളിയുടെ സ്വപ്നങ്ങൾ സഫലമാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

bjp

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മാറി മാറി കേരളം ഭരിച്ചവർ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാരുടെ സാമൂഹിക ഉന്നതിക്കുവേണ്ടിയാണ് അദ്ദേഹം പോരാടിയത്. കേരള സംസ്ഥാനം രൂപീകരിച്ച് ആറരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും അത് ഉറപ്പുവരുത്താൻ ഇടതു,വലത് സർക്കാരുകൾക്ക് കഴിഞ്ഞില്ല. പട്ടിക വിഭാഗത്തിൽപെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ പ്രക്രിയയിൽ നിന്നു പുറത്തുനിൽക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, പട്ടികജാതി മോർച്ച ജനറൽ സെക്രട്ടറി സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് സന്ദീപ്കുമാർ, ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA