SignIn
Kerala Kaumudi Online
Wednesday, 03 June 2026 11.53 AM IST

അടിസ്ഥാന വികസനം ഇനിയുമകലെ

munroe-island
മൺറോത്തുരുത്തിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ

 വരുമാനമില്ലാതെ മൺറോത്തുരുത്ത് പഞ്ചായത്ത്

കൊല്ലം: വിനോദ സഞ്ചാരികളെ സൗന്ദര്യം മാടിവിളിക്കുമ്പോഴും അടിസ്ഥാന സൗകര്യവികസത്തിന് ഫണ്ടില്ലാതെ വലയുകയാണ് മൺറോത്തുരുത്ത് പഞ്ചായത്ത്‌. കെട്ടിട ​- തൊഴിൽ നികുതി, ലൈസൻസ് ഫീസ് ഉൾപ്പെടെ 15 ലക്ഷം രൂപയാണ് പഞ്ചായത്തിന്റെ ശരാശരി പ്രതിവർഷ വരുമാനം.

തുരുത്തിൽ കൂടുതൽ വരുമാനം കിട്ടാവുന്ന സംരംഭങ്ങളുമില്ല. സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും ടൂറിസത്തിൽ നിന്ന് കാര്യമായ വരുമാനവുമില്ല. സഞ്ചാരികളുമായി പോകുന്ന വള്ളങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നടപടി ആരംഭിച്ചപ്പോഴാണ് കൊവിഡ് പ്രതിസന്ധി മേഖലയെ തളർത്തിയത്. വരുമാനം കുറഞ്ഞ പഞ്ചായത്തുകൾക്ക് സർക്കാർ നൽകുന്ന ഗ്യാപ്പ് ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ അഞ്ചുവർഷം ദൈനംദിന കാര്യങ്ങൾ നടന്നുപോയി. പരിമിതിമായ പ്ലാൻ ഫണ്ടാണ് പഞ്ചായത്തിന് ലഭിക്കുന്നത്. ഈ തുക കൊണ്ട് തുരുത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ഒന്നുമാകില്ല.

ചെലവുകൾ പോക്കറ്റ് താങ്ങുന്നില്ല

പതിനൊന്ന് ജീവനക്കാരാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം ജൂലായ് എട്ടിനാണ് നൽകിയത്. ആഗസ്റ്റിൽ സാലറി മുടങ്ങുമെന്ന ആശങ്ക ജീവനക്കാർക്കുണ്ട്. പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾക്കുള്ള ഓണറേറിയവും മുടങ്ങി. കൂടാതെ 2017ൽ വാങ്ങിയ വാഹനത്തിന് ഡീസലടിക്കുന്ന വകയിൽ വൻ തുക ചെലവാകുന്നുണ്ട്. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഡ്രൈവറുടെ ശമ്പളം തുടങ്ങിയവയും പ്രതിസന്ധിയിലാണ്. 2017ൽ കൊച്ചിൻ ഷിപ്പ് യാർഡ് സൗജന്യമായി നൽകിയ ആംബുലൻസ് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ആംബുലൻസിന്റെ ദൈനംദിന ചെലവുകൾ പ‌ഞ്ചായത്തിന് താങ്ങാനാവുന്നില്ല

പഞ്ചായത്തിന്റെ പ്രതിവർഷ വരുമാനം: 15 ലക്ഷം

ചിറയിൽ കടവ് - പുളിമൂട്ടിൽ കടവ് കടത്ത്

രണ്ട് വള്ളങ്ങൾക്ക് പ്രതിമാസ വാടക: 66,000 രൂപ

പുതുതായി വാങ്ങിയ വള്ളം: 02

വള്ളക്കൂലി കുറഞ്ഞത്: 6,​000 രൂപ

''

ആദ്യഘട്ടത്തിൽ പകൽ മാത്രം കടത്ത് സർവീസ് ഉണ്ടായിരുന്നപ്പോൾ പ്രതിമാസം 33,000 രൂപയായിയിരുന്നു ചെലവ്. രാത്രി കൂടി സർവീസ് ആരംഭിച്ചതോടെ ഇത് ഇരട്ടിയായി. കടത്തുകൂലിക്ക് സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

പഞ്ചായത്ത് അംഗങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, MUNROE ISLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL