SignIn
Kerala Kaumudi Online
Sunday, 20 September 2026 8.46 AM IST

മരിച്ചെന്ന് കരുതി അക്രമികൾ വെറുതെവിട്ടു: മാർട്ടീനി മോയ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

martini-moise

വാഷിംഗ്ടൺ: മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥ വിവരിച്ച് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റ് ഹൊവനൈൽ മോയ്സിന്റെ ഭാര്യ മാർട്ടീനി മോയ്‌സ്

ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭീകരർ വീട്ടിൽ അതിക്രമിച്ചു കയറിയപ്പോള്‍ ഭയന്നുപോയെന്നും അക്രമികൾ താന്‍ മരിച്ചെന്നു കരുതിയാണ് പോയതെന്നും ന്യൂയോർക്ക് ടൈംസിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു.

പ്രസിഡന്റിന് അകമ്പടി സേവിച്ചിരുന്ന 30 മുതൽ 50 ഓളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണ സമയത്ത് എവിടെയായിരുന്നുവെന്നാണ് മാർട്ടീനി അത്ഭുതപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആരും തന്നെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നില്ല. ആർക്കും പരിക്കുപോലും പറ്റിയിരുന്നില്ലെന്നതും മാര്‍ട്ടീനിയെ കുഴയ്ക്കുന്നുണ്ട്. രാഷ്ട്രീയ പ്രഗത്ഭരോ അല്ലെങ്കിൽ സർക്കാർ സംവിധാനം തന്നെയോ ആണ് പ്രസിഡന്റിനെ വധിച്ചതെന്ന് മാർട്ടീനി ആരോപിക്കുന്നു. ഉറങ്ങുമ്പോഴാണ് സംഭവം നടന്നത്. വെടിയൊച്ച കേട്ടാണ് എഴുന്നേറ്റത്.

അദ്ദേഹം സുരക്ഷാ സംഘത്തെ സഹായത്തിനായി വിളിച്ചു, അപ്പോഴേക്കും കൊലയാളികൾ വെടിയുതിർത്തു. അദ്ദേഹം വെടിയേറ്റ് കിടക്കുമ്പോൾ വായിൽ രക്തം നിറഞ്ഞ് ഞാൻ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. കൊലയാളികൾ സ്പാനിഷാണ് സംസാരിച്ചിരുന്നത്. ക്രിയോളും ഫ്രഞ്ചുമാണ് ഹെയ്തിയിലെ സംസാരഭാഷ . ഫോണിലൂടെയുള്ള നിർദ്ദേശം കേട്ടാണ് അക്രമികൾ ആക്രമണം നടത്തിയത്. ആരോഗ്യവതിയായി തിരിച്ചെത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കും. കൃത്യം ചെയ്തവരെ പിടികൂടിയില്ലെങ്കിൽ ഇനി അധികാരസ്ഥാനത്തെത്തുന്ന ആരോടും അവരിത് ചെയ്യും. ഒരിക്കൽ ചെയ്തവർ പിന്നീടുമത് ആവർത്തിക്കും - മാർട്ടീനി പറഞ്ഞു.നിലവിൽ മോയ്‌സിന്റെ സുരക്ഷാസേന മേധാവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, MARTINI MOISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360