SignIn
Kerala Kaumudi Online
Friday, 16 October 2026 6.43 PM IST

ഗവൺമെന്റ് ഫീസ് നിരക്കിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്

oriental

കോഴിക്കോട്: കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (എൻ.സി.എച്ച്.എം.സി.ടി) നടത്തുന്ന മൂന്നുവർഷ ബി.എസ്.സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

വയനാട് ലക്കിടിയിലെ ഓറിയന്റൽ സ്‌കൂൾ ഒഫ് ഹോട്ടൽ മാനേജ്‌മെന്റിലാണ് സർക്കാർ ഫീസ് നിരക്കിൽ മെറിറ്റ് സീറ്റിൽ പഠിക്കാൻ അവസരം. 45 ശതമാനം മാർക്കോടെ പ്ളസ് ടു/തത്തുല്യ കോഴ്‌സാണ് യോഗ്യത. പ്രായപരിധി 2021 ജൂലായ് ഒന്നുപ്രകാരം ജനറൽ, ഇ.ഡബ്ള്യു.എസ്., ഒ.ബി.സി വിദ്യാർത്ഥികൾക്ക് 25 വയസും എസ്.സി., എസ്.ടി., പ.ഡബ്ള്യു.ഡി വിദ്യാർത്ഥികൾക്ക് 28 വയസും കവിയരുത്.

താത്പര്യമുള്ളവർ www.orientalschool.comൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച അപേക്ഷാഫോം,​ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷാ മാർക്ക് ലിസ്‌റ്റ്, അംഗീകൃത മെഡിക്കൽ ഓഫീസറിൽ നിന്ന് ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ principal.orientalihm@gmail.comലേക്ക് അയയ്ക്കണം. ഫോൺ : 8943 96 8943, 8111 955 733

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, HOTEL MANAGEMENT, ORIENTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360