
കൊച്ചി: ഈ മാസം 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. പേമെന്റുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പിൻവലിച്ചതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചത് അസോസിയേഷൻ സ്വാഗതം ചെയ്തു. സർവീസ് ചാർജ് ഈടാക്കുന്നത് നീട്ടിവെച്ചത് ശാശ്വതപരിഹാരമല്ല. സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പൂർണമായും പിന്മാറുകയോ പരിധി പതിനായിരം രൂപയ്ക്ക് മുകളിലാക്കുകയോ ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |