SignIn
Kerala Kaumudi Online
Wednesday, 01 July 2026 4.45 AM IST

​ലൈ​സ​ൻ​സ് ​മാ​റ്റ തടസം ഒഴിവാക്കും : മന്ത്രി എം.വി. ഗോവിന്ദൻ

mv

തിരുവനന്തപുരം : പഞ്ചായത്തുകളിൽ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസൻസ് ഒരു വർഷത്തിനകം മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള സാങ്കേതിക തടസ്സം ഒഴിവാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.

ലൈസൻസ് എന്താവശ്യത്തിനാണോ എടുത്തിരിക്കുന്നത് അതിൽ മാറ്റം വരുത്താതെയായിരിക്കണം കൈമാറ്റം. പുതിയ ഉടമസ്ഥൻ കെട്ടിടത്തിന്റെ ഉടമസ്ഥനല്ലെങ്കിൽ ഉടമയുടെ സമ്മതപത്രം ഉണ്ടെന്ന് ഉറപ്പുവരുത്തി ലൈസൻസ് കാലാവധിക്കുള്ളിൽ മാറ്റം അനുവദിക്കണമെന്നും നിർദ്ദേശം നൽകി. ഇതോടെ വ്യവസായമോ, വ്യാപാരമോ കൈമാറിക്കിട്ടുന്ന വ്യക്തി എല്ലാ ലൈസൻസുകളും വീണ്ടും എടുക്കേണ്ട സ്ഥിതി ഒഴിവാകുമെന്നതാണ് നേട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA