SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.18 AM IST

ശബരിഗിരിയിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞു

a

 5 വർഷത്തിനിടയിലെ വലിയ പ്രതിസന്ധി

പത്തനംതിട്ട: വനത്തിൽ മഴ കുറഞ്ഞതോടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനവു ഇടിഞ്ഞു. കക്കാട്ടാറ്റിലെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ മഴ കുറഞ്ഞു. പ്രധാന ജലസംഭരണിയായ കക്കിയിൽ 21.97 ശതമാനം വെള്ളമേയുള്ളൂ. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് 23 ശതമാനത്തിൽ താഴ്ന്നത്.

ശബരിഗിരി പദ്ധതിയുടെ മൂഴിയാർ പവർ ഹൗസിലെ ഉത്പാദനം 0.98 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. 2025ൽ ഇതേസമയം 61ശതമാനം വെള്ളമുണ്ടായിരുന്നു. ഒരാഴ്ച തുടർച്ചയായി മഴ പെയ്തില്ലെങ്കിൽ ഉത്പാദനം ഇനിയും കുറച്ചേക്കും. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി.

കഴിഞ്ഞ ദിവസത്തെ മഴയിൽ 1.58 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചു. 2025ൽ ഇതേസമയം 25.19 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ലഭിച്ചിരുന്നു. മൂഴിയാർ പവർഹൗസിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് കക്കാട്, അള്ളുങ്കൽ, കാരികയം, മണിയാർ, പെരുനാട് എന്നീ ചെറുകിട പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

വൈദ്യുതി ഉത്പാദനം നിയന്ത്രിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ തുടർച്ചയായി മഴ ലഭിച്ചാൽ പ്രതിസന്ധിതീരും.

മൂഴിയാർ പവർഹൗസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHABARIGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA