SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

5 അവാർഡ് നേട്ടം കാണാൻ ഷാനവാസില്ല

Increase Font Size Decrease Font Size Print Page
vv

തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായ 'സൂഫിയും സുജാതയും' അഞ്ച് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട സംവിധായകൻ ഷാനവാസ് നരണിപ്പുഴ (38)ഇല്ല.കഴിഞ്ഞ ഡിസംബർ 24ന് ഹൃദയാഘാതമുണ്ടായതിനെത്തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമ ഒ.ടി.ടിയിൽ റീലിസ് ചെയ്തത് വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇപ്പോൾ ഒ.ടി.ടി റിലീസിന് ചിത്രങ്ങൾ കാത്തു നിൽക്കുന്നു!

സംഗീതം, ഗാനം ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. തനിക്ക് കിട്ടിയ ഇരട്ട അവാർഡ് സംഗീത സംവിധായകൻ ജയചന്ദ്രൻ ഷാനവാസിന് സമർപ്പിക്കുകയും ചെയ്തു.

പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കാൻ അട്ടപ്പാടിയിൽ താമസിക്കുന്നതിനിടെയാണ് ഷാനവാസിനു ഹൃദയാഘാതമുണ്ടായത്. പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്. പരാജിത, കരി എന്നീ സിനിമകളുടെ കഥ, തിരക്കഥ, സംവിധാനം എന്നിവയും നിർവഹിച്ചട്ടുണ്ട്. ഗോഡ്സ് ഓൺ കൺട്രി, എസ്.എം.എസ്, ഡോർ ടു ഡോർ തുടങ്ങി പത്തിലേറെ ഹ്രസ്വ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY