ആറ്റിങ്ങൽ: മഴക്കെടുതിയിൽ ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിലായി 19 വീടുകൾ തകർന്നതായി തഹസിൽദാർ ആർ. മനോജ് പറഞ്ഞു. ഇന്നലെ മാത്രം ആറ് വീടുകൾ തകർന്നു. ശാർക്കര വില്ലേജിൽ 2, കൊടുവഴന്നൂർ വില്ലേജിൽ 2, മുദാക്കൽ, വെള്ളല്ലൂർ എന്നിവിടങ്ങളിൽ ഓരോന്നു വീതം വീടുകളുമാണ് തകർന്നത്. കഴിഞ്ഞ ദിവസം താലൂക്കിൽ 13 വീടുകൾ തകർന്നിരുന്നു. വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കുന്നുവാരം യു.പി.എസിൽ 20 കുടുംബങ്ങളിലെ 75പേർ, രാമച്ചംവിള സ്കൂളിൽ 8 കുടുംബങ്ങളിലെ 29 പേർ, പരവൂർ എസ്.വി.യു.പി.എസിൽ 12 കുടുംബങ്ങളിലെ 45 പേർ പടനിലം എൽ.പി.എസിൽ 9 കുടുംബങ്ങളിലെ 42 പേർ എന്നിങ്ങനെയാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |