SignIn
Kerala Kaumudi Online
Wednesday, 27 May 2026 7.14 AM IST

ശബരിമല ദർശനത്തിന് 10 ഇടത്ത് ഇന്നുമുതൽ സ്‌പോട്ട് ബുക്കിംഗ്

sabarimala

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി പത്തു കേന്ദ്രങ്ങളിൽ ഇന്നു മുതൽ സ്‌പോട്ട് ബുക്കിംഗ് തുടങ്ങുമെന്ന് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഹൈക്കോടതിയിൽ അറിയിച്ചു.

എരുമേലി, നിലയ്ക്കൽ, കുമളി എന്നീ കേന്ദ്രങ്ങൾക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രം, വൈക്കം ശ്രീമഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീമഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സജ്ജമാക്കിയിരിക്കുന്നത്.

വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.

ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി എന്നിവയ്ക്കു പുറമേ പാസ്പോർട്ടും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. രണ്ടു ഡോസ് വാക്സിനുമെടുത്തെന്ന സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA