SignIn
Kerala Kaumudi Online
Monday, 28 September 2026 5.43 PM IST

പാലക്കാട് മെമു ഷെഡിന് മൂന്ന് ഐ.എസ്.ഒ അംഗീകാരം

railway
പാലക്കാട് മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ഷെഡ്.

പാലക്കാട്: പാലക്കാട് മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ഷെഡിന് മൂന്ന് ഐ.എസ്.ഒ അംഗീകാരങ്ങൾ ലഭിച്ചു. അറ്റകുറ്റപ്പണിയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഐ.എസ്.ഒ 9001, സുരക്ഷിതമായ രീതിയിൽ ജോലി ചെയ്യുന്നതിനും ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഐ.എസ്.ഒ 45001, പ്രകൃതി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഐ.എസ്.ഒ 14001 എന്നീ അംഗീകാര സാക്ഷ്യപത്രങ്ങളാണ് ലഭിച്ചത്. നിയുക്ത ഏജൻസിയിൽ നിന്ന് ലഭിച്ച സാക്ഷ്യപത്രങ്ങൾ ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരിയിൽ നിന്നും സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ എസ്.ജയകൃഷ്ണൻ ഏറ്റുവാങ്ങി.

മെമു റേക്കുകളുടെ ഓരോ ട്രിപ്പിനുശേഷവുമുള്ള പരിശോധനയും ഇതേ റേക്കുകളുടെ പ്രതിമാസ പരിശോധന, അർദ്ധവാർഷിക പരിശോധന എന്നീ ജോലികളാണ് മെമു ഷെഡിൽ നടക്കുന്നത്. കേരളത്തിലെ ആദ്യ മെമു ഷെഡാണ് പാലക്കാട്ടിലേത്. 2011ൽ ആണ് ഇവിടെ മെമു ട്രെയിനുകൾ പരിപാലിക്കാൻ ആരംഭിച്ചത്. നാലു മെമു കോച്ചുകൾ (കാറുകൾ) കൈകാര്യം ചെയ്യാവുന്നവിധം 100 മീറ്റർ പിറ്റ് ലൈൻ ആയിരുന്നു ഷെഡിന് ഉണ്ടായിരുന്നത്. 2020- 2021 വർഷം 180 മീറ്ററായി വർധിപ്പിച്ചു.

പുതിയ പദ്ധതി

മെമു റേക്കുകൾ കഴുകുന്നതിനുള്ള ഒരു ലൈനും അതുപോലെ കോച്ചുകളുടെ ഭാഗം ഉയർത്തി അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള കെട്ടിടവും ഈ പദ്ധതിയിൽ നിലവിൽ വന്നു.
പന്ത്രണ്ടു കോച്ചുകൾ (കാറുകൾ) ഉൾക്കൊള്ളുന്ന മെമു റേക്കുകൾ പരിപാലിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്ന പദ്ധതിക്കു പുതുതായി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. 14.2 കോടി ചെലവിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

-സുരക്ഷിതമായ രീതിയിൽ ജോലി ചെയ്യുന്നതിനും ജോലിക്കാർക്ക് അവരുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനുമുള്ള പരിശീലനം

-ജോലിക്കാർക്ക് ഉന്നത ഗുണമേന്മയുള്ള സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. തീപിടുത്തം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള പരിശീലനവും നൽകി

-പരിസ്ഥിതി സംരക്ഷണത്തിനായി ഷെഡിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ അതിന്റെ ഉത്ഭവസ്ഥാനത്തുതന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനും നിർമ്മാർജനം ചെയ്യുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കി

-മാലിന്യങ്ങൾ അവയുടെ തരത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള കൂടകളിൽ ശേഖരിക്കൽ

-അപകടസാധ്യതയുള്ള മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുമുമ്പ് നിർവീര്യമാക്കൽ

-ഷെഡിനോടനുബന്ധിച്ചു പൂന്തോട്ടം, ഔഷധ തോട്ടം എന്നിവ പരിപാലിക്കൽ

- ഷെഡിനു സമീപമുള്ള ഇടങ്ങളിൽ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL