പോത്തൻകോട്: ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും അവാർഡ് ദാനവും പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുധൻ എസ്. നായർ, വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ട്രഷറർ ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി, ജോയിന്റ് സെക്രട്ടറിമാരായ ഷാജി,സഹരാജൻ,വൈസ്പ്രസിഡന്റ് എ.എം.ബഷീർ,വനിതാവിഭാഗം പ്രസിഡന്റ് സുലോചന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |