SignIn
Kerala Kaumudi Online
Saturday, 03 October 2026 3.14 PM IST

ഇളമ്പള്ളൂർ-ചന്ദനത്തോപ്പ് റെയിൽവേ സമാന്തര പാത... കോഴി​മാലി​ന്യം പോരാഞ്ഞ് കക്കൂസ് മാലി​ന്യവും!

rt
ഇളമ്പള്ളൂർ-ചന്ദനത്തോപ്പ് റെയിൽവേ സമാന്തര പാതയോരത്ത് പ്ളാസ്റ്റിക് ചാക്കിൽ തള്ളിയ മാലിന്യം

​കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തിലെ ഇളമ്പള്ളൂർ മുതൽ ചന്ദനത്തോപ്പ് വരെയുള്ള റെയിൽവേ സമാന്തര പാതയിൽ കോഴിമാലിന്യത്തിന് പുറമെ കക്കൂസ് മാലിന്യവും തള്ളുന്നത് പതി​വായി​. വെളി​ച്ചക്കുറവും വീടുകളുടെ കുറവും മുതലെടുത്താണ് മാലി​ന്യ നി​ക്ഷേപം വർദ്ധി​ക്കുന്നത്.

ഇളമ്പള്ളൂർ മുതൽ ചന്ദനത്തോപ്പ് വരെ നാല് കിലോമീറ്ററുണ്ട്. ടാങ്കർ ലോറികളിലെത്തി രാത്രിയി​ലാണ് കക്കൂസ് മാലി​ന്യം തള്ളുന്നത്.

​ഈ ഭാഗത്ത് പുറമ്പോക്ക് ഭൂമിയിലുള്ള ഒരു പൊതു കിണറ്റിൽ മുമ്പ് കോഴി മാലിന്യം തള്ളിയിരുന്നു. തുടർന്ന് പഞ്ചായത്ത് അധി​കൃതർ ഇടപെട്ട് കിണർ വൃത്തിയാക്കി പ്രശ്നം പരിഹരിച്ചു. മാലിന്യം തള്ളുന്ന ഭാഗങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കി​ടെ വീണ്ടും കുന്നുകൂടുന്നതാണ് പതി​വ്. ഈ റോഡിൽ പലേടത്തും തെരുവ് വിളക്കുകൾ ഇല്ലാത്തതാണ് മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്ക് സഹായമാകുന്നത്. ഇവി​ടങ്ങളി​ൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ​

കക്കൂസ് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് മുമ്പ് ചി​ലരെ നാട്ടുകാർ പി​ടി​കൂടി​ പൊലീസി​ൽ ഏൽപ്പി​ച്ചി​രുന്നു. രണ്ട് ദിവസം മുമ്പും ചന്ദനത്തോപ്പ് ഐ.ടി.ഐയുടെ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചതായി നാട്ടുകാർ പറയുന്നു.

​

റെയിൽവേ സമാന്തര പാതയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കും. പ്രദേശം വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ തുടരും. വെളിച്ചക്കുറവ് പരിഹരിക്കാൻ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണ്

മനോജ്‌, പെരിനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL