പാലക്കാട്: ഉമ്മിനിയിൽ പുലിക്കുഞ്ഞിനെ കൊണ്ടുപോകാൻ തള്ളപ്പുലിയെത്തിയില്ല. പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിന്റെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയിരുന്നു.
തിങ്കളാഴ്ച രാത്രി കൂട്ടിനുള്ളിൽ ബോക്സിൽവച്ച കുഞ്ഞിനെയായിരുന്നു തള്ളപ്പുലി കൊണ്ടുപോയത്. കൂട്ടിൽ അകപ്പെടാതെ വളരെ സൂക്ഷ്മമായി മുൻകാലുകൾകൊണ്ട് കുഞ്ഞിനെ കിടത്തിയിരുന്ന ബോക്സ് നീക്കിയാണ് എടുത്തുകൊണ്ടുപോയത്.
ശേഷിക്കുന്ന കുഞ്ഞിനെ കൊണ്ടുപോകാൻ തള്ളപ്പുലി എത്തുമെന്നായിരുന്നു വനംവകുപ്പിന്റെ പ്രതീക്ഷ. പുലിക്കുഞ്ഞിനെ ഇന്നലെ രാത്രി കൂട്ടിൽവയ്ക്കുകയായിരുന്നു. എന്നാൽ പുലി ഇവിടേക്ക് വന്നില്ല. ഈ മാസം ഒൻപതിനാണ് അടഞ്ഞുകിടന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |