SignIn
Kerala Kaumudi Online
Wednesday, 27 May 2026 6.18 AM IST

പറയാതെ വന്നെൻ ജീവനിൽ...,​ പ്രണയം നിറഞ്ഞ് ജോൺ കാറ്റാടിയും ഈശോ ജോൺ കാറ്റാടിയും,​ ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്ത്

bro-daddy

ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സം​ഗീതസംവിധാനം.മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ​ഗാനരം​ഗത്തുള്ളത്. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികൾ.

പൃഥ്വിരാജാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിക്കുന്നത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജമാണ് ഛായാ​ഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഈ മാസം 26-ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BRO DADDY, BRO DADDY SONG, MOHANLAL, PRITHWIRAJ, MG SREEKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY