SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.52 PM IST

തടാകക്കരയിലെ വിചിത്ര രൂപങ്ങൾ കണ്ട് ഞെട്ടി പ്രദേശവാസികൾ, ഇതെന്ത് അന്യഗ്രഹമോയെന്ന് ലോകം

formations-in-lake

അമേരിക്കയിലെ മിഷിഗൻ തടാകത്തിന് സമീപം രൂപപ്പെട്ട വിചിത്ര ശിൽപങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ശാസ്ത്രലോകം. മിഷിഗൻ തടാകക്കരയിലെ ടിസ്‌കോർണിയ ബീച്ചിലാണ് വിചിത്രഘടനകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ ജോഷ്വ നോവിക്കി എന്ന ഫോട്ടോഗ്രാഫറാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഇവ എങ്ങനെയാണ് രൂപപ്പെട്ടതെന്ന ആകാംക്ഷയിലാണ് ലോകം. ഒരു വിഭാഗം ആളുകൾ ഇത് അന്യഗ്രഹജീവികൾ സൃഷ്ടിച്ചതാണെന്ന് പറയുമ്പോൾ മറ്റ് ചിലർ ഇത് പ്രകൃതിയുടെ പ്രതിഭാസമാണെന്ന് അഭിപ്രായപ്പെടുന്നു. തണുത്ത കിടക്കുന്ന മണൽ പ്രദേശത്തേക്ക് വളരെ വേഗത്തിൽ കാറ്റ് വീശിയത് കൊണ്ടാണ് ഇത്തരത്തിലുള്ള ശിൽപങ്ങൾ രൂപപ്പെട്ടുവെന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വാദം.

formations-near-lake-

സാൻഡ് ഹൂഡോസ് എന്നാണ് ഈ വിചിത്ര ഘടനകളെ വിളിക്കുന്ന പേര്. 15 ഇഞ്ച് വരെ പൊക്കമുള്ള ഘടനകൾ ഇവിടെയുണ്ട്. ചെസ് ഗെയിമുകളിലെ കരുക്കളുടെ രൂപത്തോട് സാദൃശ്യമുള്ള രൂപങ്ങളും ഈ കൂട്ടത്തിലുണ്ട്. മിഷിഗൻ തടാകക്കരയിൽ ഇങ്ങനെയൊരു കാഴ്ച അപൂർവം എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെ അതിശൈത്യമാണ് ഇവ രൂപപ്പെടാൻ കാരണമായതെന്ന് കരുതപ്പെടുന്നു. വടക്കേ അമേരിക്കയുടെ അഞ്ച് മഹാതടാകങ്ങളിൽ ഒന്നാണ് ലേക്ക് മിഷിഗൻ തടാകം. ഈ തടാകത്തിന് സമീപമായി കാണപ്പെടുന്ന വിചിത്ര രൂപങ്ങൾ വൈകാതെ തകരുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FORMATIONS IN LAKE, AMERICA, CHESS SHAPED FORMATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY