SignIn
Kerala Kaumudi Online
Saturday, 19 September 2026 2.14 AM IST

'ഥാർ' ജീപ്പിന് മുകളിൽ മരം വീണു

പയ്യന്നൂർ: ടൗൺ മെയിൻ റോഡിൽ മുകുന്ദ ആശുപത്രിക്ക് സമീപം വൻ വാകമരം കടപുഴകി, റോഡരികിൽ നിർത്തിയിട്ടിരുന്ന 'ഥാർ' ജീപ്പിന് മുകളിൽ വീണു. മരം പതിയെ ചാഞ്ഞ് വീണത് കാരണം ജീപ്പിന് കാര്യമായി കേടുപാടുകളൊന്നും സംഭവിച്ചില്ല. ഞായറാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. മരം വീഴുമ്പോൾ റോഡിൽ കാൽനട യാത്രക്കാരും മറ്റ് വാഹനങ്ങളും ഇല്ലാത്തത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.

പയ്യന്നൂർ അഗ്നിശമന സേനാംഗങ്ങൾ എത്തി, ക്രെയിനിന്റെ സഹായത്തോടെ മരം ഉയർത്തി മാറ്റി , വാഹനം സുരക്ഷിതമായി പുറത്തേക്ക് നീക്കി മരം മുറിച്ച് മാറ്റി. സ്റ്റേഷൻ ഓഫീസർ സന്തോഷ്‌ കുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഓഫീസർമാരായ സുധിൻ, ഷിബിൻ, വിഷ്ണു, ഡ്രൈവർമാരായ ലതീഷ്, അനിൽ, ഹോംഗാർഡ് പദ്മനാഭൻ, ഗോപാലൻ എന്നിവർ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL