SignIn
Kerala Kaumudi Online
Wednesday, 27 May 2026 3.20 AM IST

ബറോസിലെ ഗ്രാവിറ്റി ഇല്യൂഷൻ വിസ്‌മയം,​ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി

moha

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി. ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക്കിൽ രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രിമാന ചിത്രത്തിൽ പരീക്ഷിച്ച രീതിയാണിത്. ത്രിമാന ചിത്രമാണ് ബറോസ്. ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറു വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിൽ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രതാപ് പോത്തൻ, വിദേശ നടി പാസ്‌വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്.

kk

മൈ ഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസാണ് ബറോസിന്റെ രചന നിർവഹിക്കുന്നത്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. പോർ ച്ചുഗലാണ് ഇനി ബറോസിന്റെ ലൊക്കേഷൻ. ജൂൺ മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കും.

kk

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BAROZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY