SignIn
Kerala Kaumudi Online
Thursday, 19 February 2026 1.35 AM IST

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
girreesh-

എഴുകോൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി മാസങ്ങളായി ഒളിവിൽ പാർപ്പിച്ച യുവാവിനെ എഴുകോൺ പൊലീസ് പിടികൂടി.

കരീപ്ര വാക്കനാട് ചരുവിള പുത്തൻ വീട്ടിൽ ഗിരീഷ് ആനന്ദി(28) നെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ലോഡ്ജിൽ ഒളിച്ച് താമസിക്കുകയായിരുന്നു. ഏപ്രിൽ 4നാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പെൺകുട്ടിയെ പാർപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. എഴുകോൺ പൊലീസ് ഇൻസ്‌പെക്ടർ ടി.എസ്. ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ. അനീസ്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ. പ്രദീപ്, സി.പി.ഒമാരായ അജയകുമാർ, വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY