SignIn
Kerala Kaumudi Online
Wednesday, 27 May 2026 7.33 AM IST

പുനർഗേഹം: 36 കുടുംബങ്ങളുടെ പുനരധിവാസത്തിന് 1.62കോടി

kerala-cabinet

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട പൂർത്തിയാക്കാൻ ബാക്കിയുള്ള 36 കുടുംബങ്ങളുടെ പുനരധിവാസത്തിന് 1,61,98,012 രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.അധികമായി പുനരധിവസിപ്പിക്കേണ്ട 3 കുടുംബങ്ങൾക്ക് 30,00,000 രൂപ നൽകും. ഇനിയും ഒഴിഞ്ഞു പോകാത്ത 30 കുടുംബങ്ങൾക്ക് വാടക, മറ്റ് ചെലവുകൾ എന്നിവ അധികമായി നൽകുന്നതിന് 30,00,000 രൂപയും അനുവദിക്കും. വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായ ടി.എസ്. കനാലിന്റെ വർക്കല ഭാഗത്തെ വികസനത്തിന് പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കിഫ്ബി ഫണ്ടിൽ നിന്നും ക്വിൽ മഖേന 2,21,98,012 രൂപ അനുവദിക്കും.

സംസ്ഥാനത്തെ 1,550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവ്വേ പദ്ധതിക്ക് തത്വത്തിൽ നൽകിയ അനുമതി 858 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. കെൽട്രോണിലെ സ്ഥിരം ജീവനക്കാർക്ക് 3,000 രൂപ ഇടക്കാലാശ്വാസം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA CABINET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA