SignIn
Kerala Kaumudi Online
Wednesday, 14 October 2026 4.57 PM IST

അഗ്‌നിപഥിനെതിരെ എൽ.ഡി.വൈ.എഫ് മാർച്ച് നടത്തി

ldyf
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : സൈന്യത്തെ കാവിവത്കരിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് മാത്യു നൈനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോജി പി.തോമസ്, എ.ഐ.വൈ.എഫ് സംസ്ഥാന സമിതിയംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ ജോ. സെക്രട്ടറി ജോബി പി. തോമസ്, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്റ് സുധീഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL