SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.27 PM IST

ബൈക്ക് തട്ടി പരിക്കേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷയേകി രാഹുൽഗാന്ധി

Increase Font Size Decrease Font Size Print Page
rahul

നിലമ്പൂർ: ബൈക്ക് തട്ടി പരിക്കേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റാൻ സൗകര്യമൊരുക്കി രാഹുൽഗാന്ധി. വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുംവഴി നിലമ്പൂർ വടപുറത്ത് വച്ചാണ് സംഭവം. രാഹുൽഗാന്ധിയെ കാണാൻ വഴിയരികിൽ കാത്തുനിന്ന വടപുറം സ്വദേശി അബൂബക്കറിനെ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട് വീണ് കിടക്കുന്നയാളെ കണ്ട് രാഹുൽഗാന്ധി തന്റെ വാഹനം നിറുത്തിച്ചു. പരിക്കേറ്റയാൾക്ക് പ്രാഥമികശുശ്രൂഷയേകിയ ശേഷം തന്റെ വാഹനവ്യൂഹത്തിലുള്ള ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

TAGS: RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY