തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി നേതാക്കൾക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ചുമതല നൽകിയതായി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
തിരുവനന്തപുരം- അഡ്വ.ടി.സിദ്ദിഖ്, ആറ്റിങ്ങൽ- കരകുളം കൃഷ്ണപിള്ള, കൊല്ലം- വി.എസ്. ശിവകുമാർ, പത്തനംതിട്ട- എ.എ. ഷുക്കൂർ, മാവേലിക്കര- കെ.സി. ജോസഫ് , ആലപ്പുഴ- അജയ് തറയിൽ, കോട്ടയം- റോയ് കെ.പൗലോസ്, ഇടുക്കി- വി.പി. സജീന്ദ്രൻ, എറണാകുളം- എം.ലിജു, ചാലക്കുടി- പി.ജെ. ജോയി, തൃശ്ശൂർ- വി.ടി.ബൽറാം, പാലക്കാട്- അബ്ദുൾ മുത്തലീബ്, ആലത്തൂർ- അനിൽ അക്കര, പൊന്നാനി- മുഹമ്മദ് കുഞ്ഞ്, മലപ്പുറം- സി.വി. ബാലചന്ദ്രൻ, കോഴിക്കോട്- സോണി സെബാസ്റ്റ്യൻ, വയനാട്- പി.ടി. മാത്യു, വടകര- വി.എ. നാരായണൻ, കണ്ണൂർ- കെ.എൽ.പൗലോസ്, കാസർകോട്- അഡ്വ. സൈമൺ അലക്സ് എന്നിങ്ങനെയാണ് ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |