പത്തനംതിട്ട : രണ്ട് കിലോയിലധികം കഞ്ചാവുമായി ബീഹാർ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി. അബാൻ ജംഗ്ഷനിൽ കഞ്ചാവ് പൊതികൾ സൂക്ഷിച്ച ബാഗുമായി നിൽക്കുകയായിരുന്നു യുവാക്കൾ. ഇവരിൽ നിന്ന് 2 കിലോ 295 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബീഹാർ മഥെൽ പുര സ്വദേശികളായ കുന്ദൻ മണ്ഡൽ (31), കുമോദ് (23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എസ്.ഐ.രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പെട്രോളിംഗ് സംഘം യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പിടിയിലായത്. സി.എെ.ജിബു ജോൺ സ്ഥലത്തെത്തി എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുവിനെ വിളിച്ചുവരുത്തി പരിശോധിച്ചതിൽ ബാഗിൽ കഞ്ചാവ് ആണെന്ന് ഉറപ്പാക്കുകയായിരുന്നു. ഒരു മൊബൈൽ ഫോൺ, 610 രൂപ, പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ നാല് പൊതികളിലായി കഞ്ചാവ് എന്നിവ കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |