SignIn
Kerala Kaumudi Online
Wednesday, 27 May 2026 9.18 AM IST

ബാഴ്സലോണയിലേക്ക് പറന്ന് നയനും വിക്കിയും

നയൻതാര പൂർണ ആരോഗ്യവതി

vikki

അവധിക്കാലം ആഘോഷിക്കാൻ ബാഴ്സലോണയിലേക്ക് യാത്ര പുറപ്പെട്ടിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. സ് പെയിനിലെ ബാഴ്സലോണയിൽ രണ്ടാഴ്ച ചെലവഴിക്കാനാണ് ഇരുവരുടെയും തീരുമാനം. വിവാഹത്തിന് മുൻപേ ഇരുവരുടെയും ഹൃദയത്തിൽ ഈ നഗരം ചേക്കേറിയിരുന്നതാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നയൻതാര ആശുപത്രിയിൽ എന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നയൻ താര പൂർണ ആരോഗ്യവതിയാണെന്ന് കാണിക്കുന്നതാണ് വിഘ്‌നേഷ് ശിവൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ. തുടർച്ചയായി ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു. വിഘ്‌നേഷ് ശിവൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. അതേസമയം നയൻതാര - വിഘ്‌നേഷ് ശിവൻ വിവാഹം ഒ.ടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നയൻതാര ബിയോൺ ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററി നെറ്റ് ഫ്ളിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ജൂൺ 9ന് മഹാബലിപുരത്തെ ആഡംബര റിസോർട്ടിലായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. അതേസമയം പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് ആണ് മലയാളത്തിൽ പുതിയ ചിത്രം. ഒാണം റിലീസാണ് ഗോൾഡ്. ഫഹദ് ഫാസിൽ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പാട്ട് എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY