കൊച്ചി: ഇറ്റാലിയൻ അത്യാഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെരാരിയുടെ 296 ജി.ടി.ബി ഇന്ത്യയിലെത്തി. വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ലംബോർഗിനിയുടെ 4.04 കോടി രൂപ മതിക്കുന്ന ഹുറാകാൻ ടെക്നിക്ക കഴിഞ്ഞവാരം എത്തിയതിന് പിന്നാലെ ഫെരാരി 296 ജി.ടി.ബി കൂടിയെത്തിയതോടെ ഈ രംഗത്ത് മത്സരം കടക്കുമെന്ന് ഉറപ്പായി. ഫെരാരിയുടെ മുൻ മോഡലായ എഫ് ട്രൈബ്യൂട്ടോയ്ക്ക് പകരക്കാരനായാണ് പുത്തൻ 296 ജി.ടി.ബി എത്തുന്നത്. 645 ബി.എച്ച്.പി കരുത്തുള്ള 3.0 ലിറ്റർ വി6 എൻജിനൊപ്പം 164 ബി.എച്ച്.പി കരുത്തുള്ള ഫ്ളോർ-മൗണ്ടഡ് 7.45 കെ.ഡബ്ള്യു.എച്ച് ബാറ്ററികൂടി ചേരുന്ന ഹൈബ്രിഡ് എൻജിനാണുള്ളത്.
ഫെരാരി ശ്രേണിയിലെ ആദ്യ ഹൈബ്രിഡാണിത്. ഇലക്ട്രിക്കായി മാത്രം 25 കിലോമീറ്റർ വരെ ഓടാം. ടോപ് സ്പീഡ് 135 കിലോമീറ്റർ.
ഇന്റേണൽ കമ്പഷൻ എൻജിനും ഇലക്ട്രിക് മോട്ടോറും ചേരുമ്പോൾ സംയുക്തകരുത്ത് 818 ബി.എച്ച്.പിയാണ്. 8-സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം വെറും 2.9 സെക്കൻഡിൽ കൈവരിക്കും. ടോപ് സ്പീഡ് 330 കിലോമീറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |