SignIn
Kerala Kaumudi Online
Saturday, 27 April 2024 9.33 AM IST

വിനായക ചതുർത്ഥി ചിത്ര രചനാ മത്സരം

sndp
വിനായക ചതുർത്ഥിയോടനുബന്ധിച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചിത്രരചനാ മത്സരം ആർ.ദിവാകരൻ കണ്ണങ്കര ഉദ്ഘാടനം ചെയ്യുന്നു. സ്വാഗത സംഘം പ്രസിഡന്റ് വിനായക അജിത് കുമാർ, ആർ. അനിൽകുമാർ , പി.ആർ. ഉദയകുമാർ തുടങ്ങിയവർ സമീപം.

കൊട്ടാരക്കര: വിനായക ചതുർത്ഥിയോടനുബന്ധിച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. രാവിലെ മുൻ ഉപദേശക സമിതി പ്രസിഡന്റ് ആർ.ദിവാകരൻ കണ്ണങ്കര ഭദ്രദീപം തെളിച്ചു. സ്വാഗത സംഘം പ്രസിഡന്റ് വിനായക എസ്.അജിത്കുമാർ , ഉപദേശക സമിതി പ്രസിഡന്റ് ആർ.അനിൽകുമാർ, സെക്രട്ടറി ആർ.വത്സല, വൈസ് പ്രസിഡന്റ് എ.അശ്വനിദേവ്, ചിറയത്ത് അജിത്കുമാർ, വി.വിനോദ്, എ.മണിക്കുട്ടൻ, പി.ആർ.ഉദയകുമാർ, കെ.ജയപ്രകാശ്, രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. എൽ.പി,യു.പി, ഹൈസ്കൂൾ, കോളേജ് തലങ്ങളിലായി നടന്ന മത്സരങ്ങളിൽ മൂന്നൂറിധികം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് നാളെ വൈകിട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര താരം അജുവർഗീസ് സമ്മാനദാനം നടത്തും. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.