SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.40 AM IST

പ്രൊഫ. കടത്തനാട്ട് നാരായണനെ ആദരിച്ചു

Increase Font Size Decrease Font Size Print Page
aadarav
കെ.എസ്.ടി.എ വടകര സബ് ജില്ലാ കമ്മറ്റി പ്രൊഫ. കടത്തനാട്ട് നാരായണനെ ആദരിച്ചപ്പോൾ.

വടകര: സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ. കടത്തനാട്ട് നാരായണനെ കെ.എസ്.ടി.എ വടകര സബ് ജില്ലാ കമ്മിറ്റി ഓണാഘോഷത്തിന്റെ ഭാഗമായി ആദരിച്ചു. സിനിമാ-നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എ ജില്ലാ വൈസ് പ്രസിഡന്റ് വി.വി. വിനോദ് ഉപഹാരം നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.നിഷ, ജില്ലാഎക്സിക്യുട്ടീവ് വി.പി.സന്ദീപ്, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ . രഞ്ചുമോൻ, കെ.അജിത എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാ പ്രസിഡൻ്റ് മിത്തു തിമോത്തി അദ്ധ്യക്ഷയായി. സബ് ജില്ലാ സെക്രട്ടറി കെ.കെ.സിജൂഷ് സ്വാഗതവും ട്രഷറർ എം.അനീഷ്‌കുമാർ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE, AADARAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ