SignIn
Kerala Kaumudi Online
Monday, 05 October 2026 5.52 AM IST

തെലങ്കാനയിൽ 17-ാം ഷോറൂം തുറന്ന് മലബാർ ഗോൾഡ്

malabar

 ഷോറൂം ഹൈദരാബാദ് ഷാ അലി ബന്ദയിലെ ചാർമിനാറിൽ

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ തെലങ്കാനയിലെ 17-ാം ഷോറൂം ഹൈദരാബാദ് ഷാ അലി ബന്ദയിലെ ചാർമിനാറിൽ തുറന്നു. ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വിർച്വലായി നിർവഹിച്ചു. അസദുദ്ദീൻ ഉവൈസി എം.പി ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

ചാർമിനാർ ഡിവിഷൻ എം.എൽ.എ മുംതാസ് അഹമ്മദ് ഖാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ സി.മായിൻകുട്ടി, കെ.പി.വീരാൻകുട്ടി, ബി2ബി ആൻഡ് മാനുഫാക്‌ചറിംഗ് ഇന്ത്യ ഡയറക്‌ടർ എ.കെ.നിഷാദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (റെസ്‌റ്റ് ഒഫ് ഇന്ത്യ) പി.കെ.സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. ലോകോത്തര നിലവാരത്തിലെ ഷോപ്പിംഗ് സൗകര്യങ്ങളോടെ 8,100 ചതുരശ്രഅടിയിലാണ് ഷോറൂം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MALABAR GOLD, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360