SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.38 AM IST

മോഹൻലാലിന്റെ റാം ലണ്ടനിൽ

സുപ്രധാന വേഷത്തിൽ പ്രിയങ്ക നായർ

mm

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിൽ പുരോഗമിക്കുന്നു. പ്രിയങ്ക നായർ സുപ്രധാന വേഷത്തിൽ എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ട്വൽത്ത് മാനിലും പ്രിയങ്ക അഭിനയിച്ചിരുന്നു.

​തൃ​ഷ ആണ് ചിത്രത്തിലെ നായിക. ഇ​ന്ദ്ര​ജി​ത്ത്, സു​രേ​ഷ് ​മേ​നോ​ൻ,​ ​സി​ദ്ദി​ഖ്,​ ​ദു​ർ​ഗ​ ​കൃ​ഷ്ണ,​ ​ആ​ദി​ൽ​ ​ഹു​സൈ​ൻ,​ ​ച​ന്തു​നാ​ഥ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​വ്യ​ത്യ​സ്ത​ ​ഗെ​റ്റ​പ്പി​ലാ​ണ് ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.അ​തേ​സ​മ​യം​ ​മൂ​ന്നു​വ​ർ​ഷ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ച്ചിരിക്കുന്നത്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​മു​ൻ​പാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​റാ​മി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​അ​വി​ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ത് ​ചി​ത്രീ​ക​ര​ണ​ത്തെ​ ​ത​ട​സ​പ്പെ​ടു​ത്തിയിരുന്നു.​ ​ദൃ​ശ്യം,​ ​ദൃ​ശ്യം​ 2,​ ​ട്വ​ൽ​ത്ത് ​മാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​റാ​മി​ന്റെ​ ​അ​വ​സാ​ന​ ​ഷെ​ഡ്യൂ​ളാണ് ​നടക്കുന്നത്.​ ​​സ​തീ​ഷ് ​കു​റു​പ്പ് ​ഛാ​യാ​ഗ്ര​ഹ​ണം നിർവഹിക്കുന്നു.​ ​എ​ഡി​റ്റിം​ഗ് ​വി.​എ​സ്.​ ​വി​നാ​യ​ക്,​ ​സം​ഗീ​തം​ ​:​ ​വി​ഷ്ണു​ ​ശ്യാം.​ര​മേ​ഷ് ​പി.​ ​പി​ള്ള​യും​ ​സു​ധ​ൻ​ ​എ​സ്.​ ​പി​ള്ള​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PRIYANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY