എടക്കര: മൂത്തേടം വനിക കലാ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ പോളിടെക്നിക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.പി.പ്രമോദ്കുമാർ നിർവഹിച്ചു. ബാപ്പു ചോളമുണ്ട അദ്ധ്യക്ഷത വഹിച്ചു.
സാംസ്കാരിക വേദിയുടെ കീഴിൽ തുടങ്ങുന്ന പി.എസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം ചോക്കാട് വില്ലേജ് ഓഫീസർ സിയാദ് ഷഹീർ നിർവഹിച്ചു. ഏറനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഷമീർമോൻ ചിറക്കൽ മോട്ടിവേഷൻ ക്ലാസെടുത്തു.
സാംസ്കാരികവേദിയുടെ കീഴിൽ തുടങ്ങുന്ന ചിത്രകലാപരിശീലന കളരിയുടെ ഉദ്ഘാടനം നിലമ്പൂർ ബി.ആർ.സി ചിത്രകലാ അദ്ധ്യാപകൻ സുനിൽകുമാർ നിർവ്വഹിച്ചു ദിപുർ.പി.ബാലചന്ദ്രൻ, മുസ്തഫ മൂത്തേടം, പി.ബി.സുഭാഷ്, സി.കെ.നാസർ, കെ.ശ്രീജിത്ത് പ്രസംഗിച്ചു. ശിഹാബ്, വിജയ് കുമാർ അജീഷ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |