SignIn
Kerala Kaumudi Online
Sunday, 20 September 2026 1.57 AM IST

ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ അറസ്റ്റിൽ

asif-mohammad-khan

ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതെന്ന കേസിൽ മുൻ കോൺഗ്രസ് എം.എൽ.എയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബ ഖാൻ ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഷഹീൻബാഗിലെ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറിൽ ഇവർ നടത്തിയ യോഗം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.

പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള എ.എ.പി പ്രവർത്തകരുടെ ശ്രമം തടയാനെത്തിയപ്പോൾ പൊലീസ് അകാരണമായി ഇടപെട്ടു എന്നാണ് ആസിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. വീട്ടിലെത്തിയ പൊലീസ് സംഘം ബലംപ്രയോഗിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരിബയും ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIF MOHAMMAD KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA