SignIn
Kerala Kaumudi Online
Sunday, 20 September 2026 2.25 AM IST

ബെവ്‌കോയേക്കാൾ മദ്യം വിദ്വാൻ സൂക്ഷിച്ചു: കെ. മുരളീധരൻ

aa

കോഴിക്കോട്: ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി കെ.മുരളീധരൻ. ബെവ്‌കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശമുണ്ടായിരുന്നത്. മാദ്ധ്യമപ്രവർത്തനം തട്ടിപ്പുകൾ കാണിക്കാനുള്ള മറയല്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് പലരിൽ നിന്ന് സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാൻ കഴിയില്ല. എന്നാൽ യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് വ്യക്തമായ അഴിമതിയാണ്. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ ഇവിടുത്തെ ബേബിയൊക്കെ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും. അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഫ്യൂച്ചർ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA