കൊച്ചി : നോർത്ത് ഈസ്റ്റി് എഫ്സിയ്ക്കെതിരെ നിർണായക വിജയം നേടി കേരളത്തിന്റെ മഞ്ഞപ്പട. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഹോം ഗ്രൗണ്ടിൽ ടീമിന്റെ തുടർച്ചായായ അഞ്ചാം വിജയമാണിത്. ഗ്രീക്ക് താരം ദിമിത്രിയോ ഡയമെന്റക്കോസാണ് രണ്ടുഗോളുകളോടെ വിജയശില്പിയായത്.
നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനമാണ് ബ്ലാസ്റ്റേഴ്സ് ലീഡ് വനേടിയത്. 41, 43 മിനിട്ടുകളിലായിരുന്നു ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബഗാനെ മറികടന്ന് 28 പോയിന്റോടെ പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തി. നോർത്ത് ഈസ്റ്റിനെതിരെ ആദ്യഗോൾ നേടി സീസൺ തുടങ്ങിയ ഡയമന്റകോസ് ആകെ ഗോൾ നേട്ടം ഒമ്പതാക്കി ഉയർത്തി. ഇടവേളയ്ക്ക് പിരിയാൻ നാലുമിനിട്ട് ശേഷിക്കെയാണ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ബ്ലാസ്റ്രേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്. ബോക്സിന്റെ വലതുവിംഗിൽ നിന്ന് മിറാൻഡയുടെ ക്രോസിൽ ഹെഡർ നോർത്ത് ഈസ്റ്റിന്റെ വലയിൽ പതിക്കുകയായിരുന്നു. മിനിട്ടുകൾക്കകം രണ്ടാം ഗോളും പിറന്നു, നോർത്ത് ഈസ്റ്റിന്റെ മദ്ധ്യനിര താരങ്ങൾക്ക് മുകളിലൂടെ അഡ്രിയാൻ ലൂണ ഉയർത്തി നൽകിയ പന്തുമായി മുന്നേറിയ ഗ്രീസ് താരം അരിന്ദം ഭട്ടാചാര്യയെ കബളിപ്പിച്ച് ലീഡ് രണ്ടാക്കി.
61ാമിനിട്ടിൽ ഇവാൻ വുകമനോവിച്ച് ഇരുമാറ്റങ്ങൾ വരുത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. ഫെബ്രുവരി 3ന് ഈസ്റ്റ് ബംഗാളിനെതിരെ കൊൽക്കത്തയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |