SignIn
Kerala Kaumudi Online
Monday, 30 March 2026 2.52 AM IST

ആകാശത്തെ തീക്കളി

Increase Font Size Decrease Font Size Print Page
ss

സർവീസ് നടത്തുന്ന രാജ്യത്തെ യാത്രാ വിമാനങ്ങളിൽ അമ്പതു ശതമാനവും തകരാറുള്ളവയാണെന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് വിമാന യാത്രക്കാരിലെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണ്. 2025 ജനുവരി മുതൽ ഈ ഫെബ്രുവരി വരെ പരിശോധന നടത്തിയ 754 വിമാനങ്ങളിൽ 377ലും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ തുടങ്ങിയത്. തകരാർ ഏറ്റവും കൂടുതൽ ഇൻഡിഗോയ്ക്കാണ്.  405 വിമാനങ്ങളിൽ 148 ലും തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ കാര്യവും മറ്റൊന്നല്ല. എയർ ഇന്ത്യയുടെ 166 വിമാനങ്ങളിൽ 137 ഉം തകരാർ ഉള്ളവയാണ്.

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് 2025 ജൂലായ് ഒന്നിനും നാലിനും ഇടയിൽ എയർ ഇന്ത്യയിൽ നടത്തിയ ഡി.ജി.സി.എ ഓഡിറ്റിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടിയന്തര തകരാറുൾപ്പെടെ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. വിമാന സുരക്ഷയ്‌ക്കുള്ള എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റില്ലാത്ത എട്ട് വിമാനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി. സുരക്ഷാ ലംഘനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് മാത്രം ഡി.ജി.സി.എ നൽകിയത് ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകളാണ്. യാത്രക്കാരുടെ ജീവൻ വച്ചുള്ള കളിയാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ബോയിംഗ് 787, 777 വിമാനങ്ങളിലെ പൈലറ്റുമാർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും സമിതി വിലയിരുത്തുന്നു. വൈമാനികർ പരിശീലനം ലഭിക്കാത്തവരായാൽ അപകടം ക്ഷണിച്ചു വരുത്തുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.വ്യോമയാന രംഗത്തെ നിയന്ത്രിക്കുന്ന ഡി.ജി.സി.എയുടെ ശേഷിയെക്കുറിച്ചും കമ്മിറ്റി ആശങ്കപ്പെടുന്നു. ജീവനക്കാരുടെ കുറവ് അതിവേഗം വികസിക്കുന്ന വ്യോമയാന മേഖലയെ ബാധിക്കും. ആവശ്യത്തിന് കാബിൻ ജീവനക്കാരില്ല. 48.3 ശതമാനം തസ്‌തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

​അ​ഹ​മ്മ​ദാ​ബാ​ദ് -​ ​ല​ണ്ട​ൻ​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​വി​മാ​നം​ ​ടേ​ക്ക് ​ഓ​ഫ് ​ചെ​യ്ത് ​സെ​ക്ക​ൻ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​കൂ​പ്പു​കു​ത്തി​യ​ത് ​എ​ൻ​ജി​നി​ലേ​ക്കു​ള്ള​ ​ഇ​ന്ധ​ന​ ​പ്ര​വാ​ഹം​ ​വി​ഛേ​ദി​ച്ച​തു​കൊ​ണ്ടാണെന്നായിരുന്നു ​പ്രാ​ഥ​മി​ക​ ​ക​ണ്ടെ​ത്ത​ൽ. മു​ഖ്യ​ ​പൈ​ല​റ്റിന്റെയും ​സ​ഹ​പൈ​ല​റ്റിന്റെ​യും​ ​പി​രി​മു​റു​ക്ക​മു​ള്ള​ ​സം​ഭാ​ഷ​ണം​ ​തെ​ളി​വാ​യി​ ​കോ​ക്ക്പി​റ്റ് ​വോ​യ്‌​സ് ​റെ​ക്കാ​ഡ​റി​ൽ​ ​നി​ന്ന് ​അന്ന് ല​ഭി​ച്ചിരുന്നു .​ ​എ​ന്തി​നാ​ണ് ​ക​ട്ട് ​ഓ​ഫ് ​ആ​ക്കി​യ​തെ​ന്ന് ​ഒ​രാ​ൾ​ ​ചോ​ദി​ക്കു​ന്ന​തും,​ ​താ​ൻ​ ​അ​ങ്ങ​നെ​ ​ചെ​യ്‌​തി​ട്ടി​ല്ലെ​ന്ന് ​മ​റ്റേ​ ​പൈ​ല​റ്റ് ​പ്ര​തി​ക​രി​ച്ചതും ​ ​സി.​വി.​ആ​റി​ൽ​ ​പ​തി​ഞ്ഞി​രുന്നു. ഇ​ന്ധ​ന​ ​നി​യ​ന്ത്ര​ണ​ ​സ്വി​ച്ചു​ക​ൾ​ ​'​റ​ൺ​'​ ​പൊ​സി​ഷ​നി​ൽ​ ​നി​ന്ന് ​'​ക​ട്ട്ഓ​ഫ് '​ ​പൊ​സി​ഷ​നി​ലേ​ക്ക് ​മാ​റി​യി​രു​ന്ന​തി​നാ​ൽ​ ​ര​ണ്ട് ​എ​ൻ​ജി​നു​ക​ളും​ ​നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.​ 10​ ​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ​ ​'​റ​ൺ​'​ ​പൊ​സി​ഷ​നി​ലേ​ക്ക് ​പൈ​ല​റ്റു​മാ​ർ​ ​മാ​റ്റി​യ​തോ​ടെ​ ​ആ​ദ്യ​ ​എ​ൻ​ജി​ൻ​ ​പ്ര​വ​ർ​ത്ത​ന​ ​ക്ഷ​മ​മാ​യെ​ങ്കി​ലും​ ​പ​റ​ന്നു​യ​രാ​നു​ള്ള​ ​ശേ​ഷി​ ​ര​ണ്ടാ​മ​ത്തെ​ ​എ​ൻ​ജി​ന് ​ആ​ർ​ജ്ജി​ക്കാ​നാ​യി​ല്ല.​ ​ഇ​താ​ണ് 260​ ​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​ദു​ര​ന്ത​ത്തി​ന് ​കാ​ര​ണ​മെ​ന്ന​ ​പ്രാ​ഥ​മി​ക​ ​വി​ല​യി​രു​ത്ത​ലി​ലാ​ണ് ​സം​ഭ​വം​ ​അ​ന്വേ​ഷി​ക്കു​ന്ന​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​ആ​ക്‌​സി​ഡ​ന്റ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ബ്യൂ​റോ​ വ്യോ​മ​യാ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​അന്ന് സ​മ​ർ​പ്പി​ച്ച​ 15​ ​പേ​ജു​ള്ള​ ​റി​പ്പോ​ർ​ട്ട് വ്യക്തമാക്കിയിരുന്നത്. ​

എന്നാൽ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് ഒന്നും പഠിച്ചില്ലെന്നാണ് പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.ഇന്നലെയും ഡൽഹി വിമാനത്താവളത്തിൽ ഒരു യാത്രാ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു. ഈ രീതിയിൽ പോയാൽ ആകാശയാത്ര സുരക്ഷിതമല്ലെന്ന് ചിന്തിക്കേണ്ടിവരും. കാലം പുരോഗമിക്കുമ്പോൾ, സാങ്കേതിക വിദ്യ കുതിക്കുമ്പോൾ വിമാനസഞ്ചാരം ഒരു ഭാഗ്യ പരീക്ഷണം ആയി മാറാതെ നോക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.