
കൊച്ചി: കലൂർ വട്ടേക്കാട്ട്റോഡ് വലിയപറമ്പിൽ വീട്ടിൽ വി.ജി. ജോസഫ് (77) നിര്യാതനായി. ദൂരദർശനിലെ ആദ്യബാച്ചിലെ ക്യാമറാമാൻ ആയിരുന്നു. 1973ൽ ന്യൂഡൽഹിയിൽ ദൂരദർശനിൽ ഗ്രേഡ് ടു ക്യാമറാമാനായി ചേർന്നു. 1985ൽ തിരുവനന്തപുരത്ത് ദൂരദർശൻ കേന്ദ്രം ആരംഭിച്ചപ്പോൾ അതിന്റെ ഭാഗമായി. നിരവധി ദേശീയ നേതാക്കൾക്കൊപ്പം വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി, ബ്രഷ്നേവ്, മാർഗരറ്റ് താച്ചർ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തുടങ്ങിയവരെയെല്ലാം ക്യാമറക്കണ്ണിലൂടെ അടുത്തു കണ്ടിട്ടുണ്ട്.
ഭാര്യ: ഡാലിയ. മക്കൾ: ആന്റണി വി.ജെ (ക്യാമറമാൻ, മാതൃഭൂമി ന്യൂസ്), ബോണി ജോസഫ് (ക്യാമറമാൻ, മനോരമ ന്യൂസ് ) മരുമക്കൾ: സ്വീറ്റി, ഡാലു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |