SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

അഡ്വ.ബേസിൽജോൺ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി

basil-john

തൊടുപുഴ: നിയമസഭതിരഞ്ഞെടുപ്പിൽ അഡ്വ.ബേസിൽ ജോൺ തൊടുപുഴയിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകും. തൊടുപുഴയിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ആം ആദ്മി പാർട്ടിയുടേതാണ്. ഇന്നലെ ആം ആദ്മി പാർട്ടിയുടെ ദേശീയ നേതൃത്വം പുറത്തിറക്കിയ 22 പേരുടെ ആദ്യഘട്ട പട്ടികയിലാണ് തൊടുപുഴയിൽ നിന്നും ബേസിൽ ജോണിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ബേസിൽ ജോൺ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നിയമത്തിലും ഇംഗ്ലീഷ് ജേർണലിസത്തിലും ബിരുദവും,പ്രോജക്ട് മാനേജ്‌മെന്റിൽ ബിരുദാനന്ത ബിരുദവുമുള്ള 43കാരനായ ബേസിൽ തൊടുപുഴ ബാറിലെ അഭിഭാഷകനാണ് . റബ്ബർ ഉത്പാദസംഘം പ്രസിഡന്റും, പാതി വില തട്ടിപ്പിനിരയായ ഇരകളുടെ സംഘടനയായ വോയിസ് ഓഫ് വിമനിന്റെ സംസ്ഥാനതല രക്ഷാധികാരിയും, പ്രവാസി സംഘടനയായ ഇടുക്കി വെൽഫെയർ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY