SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.30 PM IST

കാ​റും ബൈ​ക്കും കൂ​ട്ടി​യിടിച്ച് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം

abhin-25

കടയ്ക്കൽ: കാ​റും ബൈ​ക്കും കൂ​ട്ടി​യിടിച്ച് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നായ യുവാവിന് ദാ​രു​ണാ​ന്ത്യം. ചി​ത​റ ഐ​ര​ക്കു​ഴി വി​ള​യിൽ വീ​ട്ടിൽ സു​രേ​ഷി​ന്റെ​യും പ​രേ​ത​യാ​യ ബീ​ന സു​രേ​ഷി​ന്റെ​യും മ​കൻ അ​ബിൻ കൃ​ഷ്​ണയാണ് (25) മ​രിച്ചത്. കഴിഞ്ഞ ദിവസം വെ​ളു​പ്പി​ന് 12.30ന് ക​ടയ്ക്കൽ ​മ​ട​ത്ത​റ റോ​ഡിൽ സീ​ഡ് ഫാ​മി​ന് സ​മീ​പമാ​യി​രു​ന്നു അ​പ​ക​ടം. അ​ബി​ന്റെ അ​ച്ഛ​ന് പാ​ല​ക്കാ​ട് പോ​കു​ന്ന​തി​നാ​യി ക​ട​യ്ക്കലെ​ത്തി​യ​ശേ​ഷം, ഹെൽ​മ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി അ​യി​ര​ക്കു​ഴി​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന വ​ഴി​യിൽ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ബി​നെ വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും വെ​ളു​പ്പി​ന് മ​ര​ണം സം​ഭ​വിച്ചു. ജോ​ലി​സ്ഥ​ല​മാ​യ ചെ​ന്നൈ​യിൽ നി​ന്ന് അ​ബിൻ ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജിൽ പോ​സ്റ്റ്‌​മോർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പിൽ സം​സ്​ക​രി​ച്ചു. അ​മൽ കൃ​ഷ്​ണ സ​ഹോ​ദ​ര​നാ​ണ്. ക​ട​യ്ക്കൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY